IndiaKeralaLatest

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ: കൊലക്കുറ്റത്തിന് കേസെടുക്കണം- മദ്രാസ് കോടതി

“Manju”

ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച്‌ മദ്രാസ് ഹൈക്കോടതി. രോഗവ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയാണ്. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച്‌ കൃത്യമായ പദ്ധതി തയാറാക്കണം. തിരഞ്ഞെടുപ്പ് നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ്കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2812 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവില്‍ 28,13,658 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവില്‍ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്.

Related Articles

Back to top button