Latest

ഹൃദയാഘാതം; ജുബൈലില്‍ മലയാളി മരിച്ചു

“Manju”

ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ജുബൈലില്‍ മരിച്ചു. കൊട്ടാരക്കര കോക്കാട് ചൈത്രത്തില്‍ പ്രകാശ് (59) ആണ് താമസ സ്ഥലത്ത് മരിച്ചത്. 27 വര്‍ഷമായി ജുബൈലിലെ ഒരു കമ്ബനിയില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരുന്ന് നല്‍കി മടക്കി അയച്ചു. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയില്‍ പോയ പ്രകാശ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button