KeralaLatest

മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ ചുമതല കൂടി നൽകി

“Manju”

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ ചുമതല കൂടി നല്‍കി. മൈനിംഗ്, ജിയോളജി, പ്ലാന്റേഷന്‍ എന്നിവയുടെ ചുമതല കൂടി മുഹമ്മദ് ഹനീഷ് വഹിക്കും. എഐ കാമറ വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്ന് ആരോഗ്യവകുപ്പിലേക്ക് മാറ്റിയത്. എഐ കാമറ വിവാദത്തില്‍ കെല്‍ട്രോണിന് ക്ലീന്‍ ചിറ്റ് നല്‍കി ചുമതല വഹിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് വീണ്ടും മന്ത്രി പി.രാജീവിന്റെ വകുപ്പുകളില്‍ നിയമിക്കുന്നത്. വി.വിഘ്‌നേശ്വരി കോട്ടയം കലക്ടര്‍ ആകും.

Related Articles

Back to top button