IndiaKeralaLatest

വി വി പ്രകാശിന്റെ അകാല വിയോഗത്തിൽ അനുശോചിച്ച്‌ നേതാക്കള്‍

“Manju”

മലപ്പുറം: അന്തരിച്ച നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നേതാക്കള്‍. സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവായിരുന്നു വിവി പ്രകാശ് എന്ന് രാഹുല്‍ ഗാന്ധി എം പി അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി.വി.പ്രകാശിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരാനഷ്ടമാണ് വി വി പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സഹോദരനെ നഷ്ടപ്പെട്ട വേദനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇല്ലാത്ത നേതാവായിരുന്നു വിവി പ്രകാശെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അനുസ്മരിച്ചു. ‘എന്ത് പറയണമെന്ന് എനിക്ക് തന്നെ അറിയില്ല. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പാര്‍ട്ടിയ്ക്കുണ്ടായ ഈ നഷ്ടം കാലം നികത്തട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’- കെ സുധാകാരന്‍ എം പി പറഞ്ഞു.

Related Articles

Back to top button