Latest

പി പി ഇ കിറ്റിനുള്ളിലെ യാതനകൾ;‍ ഡോക്ടറിന്റെ കുറിപ്പ് വൈറലാകുന്നു

“Manju”

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഒന്നടങ്കം പ്രതിസന്ധിലാണ് . ഈ സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച്‌ പണിയെടുക്കുന്നതിന്റെ ദുരവസ്ഥ വിവരിക്കുകയാണ് ഒരു ഡോക്ടര്‍. പ്രതിദിനം മൂന്നുലക്ഷത്തില്‍പരം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായ ജോലിത്തിരക്കുകാരണം ആശുപത്രികളില്‍ വീര്‍പ്പുമുട്ടുകയാണ്.

ഡോക്ടര്‍ സോഹില്‍ എന്ന ട്വിറ്റര്‍ ഹാന്‍‍ഡിലില്‍ നിന്നുള്ള ട്വീറ്റാണ് ഈ മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന യാതനകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. രണ്ട് ചിത്രങ്ങളാണ് ഡോക്ടര്‍ സോഹില്‍ പങ്കുവെച്ചത്. ആദ്യത്തേതില്‍ പി.പി.ഇ കിറ്റ് ധരിച്ച സോഹിലിനെ കാണാം. രണ്ടാമത്തേതില്‍ വിയര്‍പ്പില്‍ കുളിച്ചുനില്‍ക്കുന്ന സോഹിലിന്റെ തന്നെ ചിത്രമാണുള്ളത്. ‘രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നു’എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ട്വീറ്റില്‍ അറ്റാച്ചുചെയ്ത മറ്റൊരു ത്രെഡില്‍ ആളുകള്‍ നിലവില്‍ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും ഡോക്ടര്‍ പറയുന്നുണ്ട്. എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ഇതാണ് ഏക പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button