KeralaLatestThiruvananthapuram

സംസ്ഥാനത്ത് 89 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെടുത്തു

“Manju”

തിരുവനന്തപുരം: ഒരു ഡോസ് വാക്സിന്‍, വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്കും നല്‍കി കേരളം മുന്നേറുകയാണ്. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആദ്യ ഡോസ് വാക്സിനില്‍ കേരളം 96 ശതമാനത്തില്‍ എത്തി. സമ്പൂര്‍ണ വാക്സിനേഷന്‍ സംസ്ഥാനത്ത് ജനുവരിയോടെ നിലവിലെ വേഗതയില്‍ പോയാല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍.

25 ദിവസം കൂടി ആയാല്‍ ആദ്യ ഡോസ് 100 ശതമാനത്തില്‍ എത്തും. പരമാവധി 135 ദിവസം കൂടി രണ്ടാം ഡോസ് വിതറാം പൂര്‍ത്തിയാകാന്‍ വേണ്ടി വരും. കണക്കുകൂട്ടിയതിലും വേഗത്തില്‍ സ്വകാര്യ മേഖലയിലെ വാക്സിനേഷന്റെ കൂടി വേഗം കൂട്ടിയാക്കിയാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വാക്സിന്‍ ലഭ്യത സര്‍ക്കാര്‍ മേഖലയില്‍ കൂടിയതോടെ പണം നല്‍കി സ്വകാര്യ മേഖലയില്‍ വാക്സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട് സ്വകാര്യ മേഖലയിലും വാക്സിന്‍ സൗജന്യമാക്കി ഇത് പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button