KeralaLatest

മ്ലാ​വി​നെ വേ​ട്ട​യാ​ടി ക​ശാ​പ്പു​ചെ​യ്തു; വീ​ട്ട​മ്മ ജയലില്‍

“Manju”

മ്ലാ വി നെ വേ ട്ട യാ ടി ക ശാ പ്പു ചെ യ്തു; വീ ട്ട മ്മ ജയലിൽ |
പു​ന്ന​ല: വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് മ്ലാ​വി​നെ വേ​ട്ട​യാ​ടി ക​ശാ​പ്പു​ചെ​യ്ത കേ​സി​ല്‍ വീ​ട്ട​മ്മ പി​ടി​യി​ല്‍. ക​രി​മ്ബാ​ലൂ​ര്‍ ക​ണ്ണ​ങ്ക​ര ഷി​നു ഭ​വ​നി​ല്‍ ആ​ന​ന്ദ​വ​ല്ലി​യെ​യാ​ണ് വ​നം വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്ത​ത്.

മ​റ്റ് അ​ഞ്ച് പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. വ​നം വ​കു​പ്പി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് മ്ലാ​വി​റ​ച്ചി പി​ടി​കൂ​ടി​യ​ത്. ആ​ന​ന്ദ​വ​ല്ലി​യു​ടെ വീ​ടി​നു​ള്ളി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​റ​ച്ചി.

ക​രി​മ്പാ​ലൂ​ര്‍ ക​നാ​ല്‍ ഭാ​ഗ​ത്തു നി​ന്ന് പി​ടി​കൂ​ടി​യ മ്ലാ​വി​നെ ആ​ന​ന്ദ​വ​ല്ലി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​ച്ചു ക​ശാ​പ്പു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും മ്ലാ​വി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​റ​സ്റ്റു ചെ​യ്ത ആ​ന​ന്ദ​വ​ല്ലി​യെ വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍ റി​മാ​ന്റ് ചെ​യ്തു.

Related Articles

Back to top button