KeralaLatest

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി

“Manju”

തിരുവനന്തപുരം: വോട്ടുകള്‍ രാവിലെ എട്ടുമണിക്ക് എണ്ണിത്തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. രാവിലെ എട്ടരേയാടെ സൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.

Related Articles

Back to top button