IndiaLatest

ശുക്രനിലേക്ക് കുതിക്കാന്‍ ഒരുങ്ങി ഐ.എസ്.ആര്‍.ഒ

“Manju”

ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗഗന്‍യാന്‍ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ചെയര്‍മാന്‍ കെ.ശിവന്‍. പുതുവത്സര സന്ദേശത്തിലാണ് ആവേശകരമായ വാര്‍ത്ത ചെയര്‍മാന്‍ പങ്കുവെച്ചത്.

ഗഗന്‍യാന്‍ അതിന്റെ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിനായി ഹ്യൂമന്‍ റേറ്റഡ് എല്‍ 110 വികാസ് എഞ്ചിന്‍, ക്രയോജനിക് സ്‌റ്റേജ്, ക്രൂ എസ്‌കേപ് സിസ്റ്റം, മോട്ടോര്‍ ആന്റ് സര്‍വീസ് മൊഡ്യൂള്‍ പാരച്യൂട്ട് ഡ്രോപ് സിസ്റ്റം എന്നിവ പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ബഹിരാകാശയാത്രികര്‍ റഷ്യയില്‍ ബഹിരാകാശ പറക്കല്‍ പരിശീലനം പൂര്‍ത്തിയാക്കിയതായും കെ.ശിവന്‍ വ്യക്തമാക്കി.

Related Articles

Back to top button