IndiaKeralaLatest

വിജയാരവം; വ്യക്തമായ മേല്‍ക്കൈ നേടി എല്‍.ഡി.എഫ്, നിരാശയില്‍ യു.ഡി.എഫ്, ഒരിടത്തും ലീഡില്ലാതെ എന്‍.ഡി.എ

“Manju”

ഇടതുപക്ഷം ; ത്രിതലത്തിലും കോർപ്പറേഷനിലും എൽ.ഡി.എഫിന് തിളക്കമാർന്ന ജയം |  16Dec2020
തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ ഉറപ്പിച്ച്‌ എല്‍.ഡി.എഫ്. 96 സീറ്റില്‍ എല്‍.ഡി.എഫ് മുന്നിലാണ്. അതില്‍ ഉടുമ്ബന്‍ ചോലയില്‍ മന്ത്രി എം.എം. മണിയും പേരാമ്ബ്രയില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും വിജയിച്ചവരില്‍ ഉള്‍പ്പെടും. 44 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നത്. നേരത്തെ രണ്ട് സീറ്റില്‍ -നേമത്തും പാലക്കാടും- എന്‍.ഡി.എ മുന്നിട്ട് നിന്നിരുന്നെങ്കിലും രണ്ടിടത്തും ലീഡ് കൈവിട്ടു. പാലക്കാട് ഷാഫി പറമ്ബില്‍ ആയിരത്തിലേറെ വോട്ട് നേടി ഇ. ശ്രീധരനെ പിന്നിലാക്കിയിരിക്കുകയാണ്. അഴീക്കോട് കെ.എം. ഷാജിയെ അട്ടിമറിച്ച്‌ കെ.വി. സുമേഷ് വിജയച്ചു.
കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ ജയിച്ചു. തിരുവമ്ബാടിയില്‍ സി.പി.എം സ്ഥാനാര്‍ഥി ലിന്‍റോ ജോസഫ് ജയിച്ചു. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സീറ്റ് നിലനിര്‍ത്തി.
നിലമ്ബൂരില്‍ പി.വി. അന്‍വര്‍ സീറ്റ് നിലനിര്‍ത്തി. ധര്‍മടത്ത് പിണറായി വിജയന്‍, മട്ടന്നൂരില്‍ കെ.കെ. ശൈലജ, കല്യാശേരിയില്‍ എം. വിജിന്‍, തളിപ്പറമ്ബില്‍ എം.വി. ഗോവിന്ദന്‍, പയ്യന്നൂരില്‍ ടി.വി മധുസൂദനന്‍, തലശ്ശേരി എ.എന്‍.ഷംസീര്‍, കൂത്തുപറമ്ബില്‍ കെ.പി മോഹനന്‍ എന്നിവരും വിജയം നേടി.
കല്‍പ്പറ്റയില്‍ ടി. സിദ്ദീഖ്, കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വടകരയില്‍ കെ.കെ. രമ, കൊച്ചിയില്‍ കെ.ജെ. മാക്സി, ഇരിങ്ങാലക്കുട ഡോ. ബിന്ദു, തൃത്താല എം.ബി രാജേഷ്, ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി എന്നിവരും ജയിച്ചു.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ ആറിന് നടന്ന വോെട്ടടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കോവിഡ് സാഹചര്യത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വിലക്കിയിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്തുള്ളത്.

Related Articles

Back to top button