തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് മുല്ലപ്പള്ളി പറഞ്ഞു.ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനം ആണെന്നാണ് അന്ന് പറഞ്ഞത്. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ് മൃല്ലപ്പള്ളി പറഞ്ഞു. നേതൃത്വം മാറണമെന്ന് കെ. സുധാകരന് പറഞ്ഞിട്ടില്ലെന്നും കെ.പി. സി.സി. പ്രസിഡന്റ് പറഞ്ഞു.
Related Articles
Check Also
Close
-
ബിടെക് പരീക്ഷ കൂട്ടക്കോപ്പിയടി: വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍October 27, 2020 2:41 PM