IndiaLatest

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള

“Manju”

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.
‘തങ്ങളുടെ ഭരണകാലത്ത് പൂര്‍ണമായും തുടച്ചുനീക്കിയ മേഖലകളില്‍ വീണ്ടും ഭീകരവാദം പൊട്ടിമുളയ്‌ക്കുകയാണ്. ശ്രീനഗറിലെ ജനങ്ങള്‍ പോലും തങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്നില്ല. ഇവിടങ്ങളിലെ ഭീകരര്‍ പുറത്ത് നിന്നും വന്നവരല്ല. മറിച്ച്‌ ഇവരെല്ലാം ജമ്മു കശ്മീരിലെ യുവാക്കളാണ്. കേന്ദ്രസര്‍ക്കാരിനോടുള്ള ദേഷ്യത്താലും മറ്റ് കാരണങ്ങളാലും യുവാക്കള്‍ ആയുധമെടുക്കുകയാണ്’- ഒമര്‍ അബ്ദുള്ള പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഉണ്ടായത് വിപരീത ഫലമാണെന്നും അദ്ദേഹം പറഞ്ഞു. അമിതാധികാരം ഇല്ലാതാകുന്നതോടെ കശ്മീരില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

Related Articles

Back to top button