InternationalLatest

ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ ഒരുങ്ങുന്നു

“Manju”

കുവൈറ്റ് സിറ്റി : ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കലാ – സാംസ്കാരികപരിപാടികള്‍ ഒരുങ്ങുന്നു. കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ , ആര്‍ട്ട്സ് ആന്‍റലെറ്റേഴ്സും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായിട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍സ്ഥാനപതി സിബി ജോര്‍ജും എന്‍ സിസി എ എല്‍ സെക്രട്ടറി ജനറല്‍ കാമില്‍ അബ്ദുള്‍ജലീലും ഒന്നിച്ചാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഇരു രാജ്യങ്ങളിലെയും ഗായകര്‍ പങ്കെടുക്കുന്ന സംഗീത പരിപടികള്‍ , സെമിനാറുകള്‍ , സിനിമാ പ്രദര്‍ശനങ്ങള്‍ , സമുദ്ര വ്യാപാര ചരിത്ര പ്രദര്‍ശനങ്ങള്‍ , ഇന്ത്യന്‍ വസ്ത്രങ്ങളുടെപ്രദര്‍ശനം , കലാ പ്രദര്‍ശനങ്ങള്‍ , പ്രോപ്പര്‍ട്ടി എക്സിബിഷനുകള്‍ , സിമ്പോസിയങ്ങള്‍ ,നാണയ – ആഭരണ പ്രദര്‍ശനങ്ങള്‍ ,സമാപന സമ്മേളനം എന്നിവയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബര്‍ 2 നാണ് പ്രഥമ പരിപാടി ഷെയ്ഖ് മുബാറക് മ്യൂസിയത്തില്‍ ഇന്ത്യാ ദിനാഘോഷവും സംയുക്ത സംഗീത പരിപാടിയും ഒരുക്കും.ഡിസംബര്‍ 5 മുതല്‍ 9 വരെ തീയതികളില്‍ ഇന്ത്യന്‍ സാംസ്കാരിക വാരാചരണം നടത്തും.

Related Articles

Back to top button