കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പുകളായി. നാലുവീതം ക്ലബ്ബുകൾ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. ജനുവരി ഒമ്പതിന് ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലാണ് കിക്കോഫ്. 28നാണ് ഫൈനൽ. ഐഎസ്എലിൽനിന്ന് എല്ലാ ടീമുകളുമുണ്ട്. ഐ ലീഗിൽനിന്നാണ് മറ്റു പ്രാതിനിധ്യം. നിലവിലെ കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ടൂർണമെന്റിനുള്ള കേരള ടീം. ഗോകുലം കേരളയ്ക്ക് സാധ്യതയുണ്ട്. ലീഗിലെ പോയിന്റ് പട്ടിക അനുസരിച്ചാണ് യോഗ്യത. ഇത് പിന്നീടറിയും. ഗ്രൂപ്പ് ബിയിൽ ജംഷഡ്പുർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ്ബുകൾക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ്. ഐ ലീഗിലെ ഒരു ടീമും ഉണ്ടാകും. ബംഗളൂരു എഫ്സിയാണ് നിലവിലെ ചാമ്പ്യൻമാർ.
Related Articles
Check Also
Close
-
കൊറോണ വ്യാപനം രൂക്ഷമായി മഹാരാഷ്ട്രApril 8, 2021 12:22 PM