IndiaKeralaLatest

പരാജയം അംഗീകരിക്കുന്നു; മുഖ്യമന്ത്രിക്കും ആന്റണി രാജുവിനും അഭിനന്ദനം അറിയിച്ച്‌ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍

“Manju”

തിരുവനന്തപുരം:   തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച്‌ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥിയും നടനയുമായ കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കും ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും അഭിനന്ദനം അറിയിച്ചു. കൂടാതെ തനിക്ക് തന്ന സ്നേഹത്തിനും വിശ്വാസത്തിനും വോട്ടര്‍മാരോട് നന്ദിയും കൃഷ്ണകുമാര്‍ അറിയിച്ചു .ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് . നമസ്കാരം. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.

Related Articles

Back to top button