IndiaLatest

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഫൈസര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ഫൈസര്‍. കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ 70 മില്യണ്‍ ഡോളറിന്റെ (510 കോടി രൂപയുടെ) മരുന്നുകള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കും. ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ലയാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും മരുന്നുകള്‍ എത്തിക്കുക.. മരുന്നുകള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ആല്‍ബര്‍ട്ട് ബുര്‍ല വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മരുന്നുകള്‍ സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കാകുലരാണ്. കോവിഡ് എന്ന മഹാമാരിക്കെകതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ആല്‍ബര്‍ട്ട് ബുര്‍ല കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button