IndiaLatest

ആപ്പിള്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ അന്വേഷണം പ്രഖ്യാപിച്ചു

“Manju”

ഡല്‍ഹി: ടെക് ഭീമനായ ആപ്പിള്‍ കമ്പനിക്കെതിരെ ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ആപ് സ്റ്റോറില്‍ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്.

ആപ്പ് സ്റ്റോറില്‍ ആപ്ലിക്കേഷനുകള്‍ക്ക് മേല്‍ ബിസിനസ് രംഗത്തിന്റെ സന്മാര്‍ഗത്തിന് ചേരാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു, ആപ്ലിക്കേഷന്‍ വിതരണ വിപണിയില്‍ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പില്‍ ഇന്‍കോര്‍പറേറ്റഡിനും ആപ്പിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ഉയര്‍ന്നിരിക്കുന്നത്.

Related Articles

Back to top button