KeralaLatest

ശോഭ സുരേന്ദ്രന് വോട്ട് പിടിക്കാന്‍ റോഡ് ഷോയില്‍ പങ്കെടുത്ത് കെ സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് വേണ്ടി വോട്ട് പിടിക്കാന്‍ റോഡ് ഷോയില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടക്കാണ് കഴക്കൂട്ടത്തും എത്തിയത്.

മണ്ഡലത്തിലെ എന്‍ഡിഎ ക്യാമ്പില്‍ ശോഭാ സുരേന്ദ്രന്റെ വരവോടെ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

 

Related Articles

Back to top button