IndiaLatest

ഇന്ത്യയില്‍ 39907 പുതിയ കൊവിഡ് രോഗികള്‍, 546 മരണം

“Manju”

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39907 പുതിയ കൊവിഡ് കേസുകളും 546 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,08,977 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 40,000ന് അടുത്ത് തന്നെ നില്‍ക്കുകയാണ്. ഇത് മൂന്നാം തരംഗത്തിനുള്ള തുടക്കമാകാന്‍ സാദ്ധ്യതയുണ്ടെന്നും സംസ്ഥാനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

35,087 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മുക്തി നേടിയത് ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4.08 ലക്ഷം കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനുള്ളില്‍ 42.67 ലക്ഷം പേ‌ര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും ഇതോടെ 42.78 കോടി ഇന്ത്യക്കാര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കാന്‍ സാധിച്ചുവെന്നും കേന്ദ്രം പത്രകുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Back to top button