KeralaLatest

ആത്മീയത എന്നാല്‍ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന തിരുമേനി

“Manju”

തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ആത്മീയത എന്നാല്‍ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന സന്യാസി ആയിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തയത്.

കുറിപ്പിന്റെ പൂര്‍ണരൂപം……………………
ഒരിക്കലും മരിക്കരുത് എന്ന് ആരെപ്പറ്റിയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒന്നാം പേരുകാരനായിരുന്നു ‘സുവര്‍ണ നാവു’കാരനായ വലിയ തിരുമേനി. തിരുമേനി അപ്പച്ചന്‍ എന്ന് വിളിപ്പേരുണ്ടെങ്കിലും എല്ലാവര്‍ക്കും അദ്ദേഹം വലിയ തിരുമേനി ആയിരുന്നു. ക്രിസോസ്റ്റം എന്ന പേരിന്റെ അര്‍ത്ഥം തന്നെ ‘സുവര്‍ണ്ണ നാവിന്റെ ഉടമ’ എന്നാണ്. പേരും പ്രകൃതവും ഇത്രയേറെ ഒന്നായിരുന്ന ആള്‍ക്കാര്‍ നമുക്കിടയില്‍ അധികം ഉണ്ടായിട്ടില്ല. ആത്മീയത എന്നാല്‍ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന സന്യാസി ആയിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.

ദേവ സദസ്സുകള്‍ ഇനിയിപ്പോള്‍ കൂടുതല്‍ നന്മയുള്ളതാകുമെന്ന് ഉറപ്പാണ്. കാരണം അവിടെ വലിയ തിരുമേനി ഉണ്ടല്ലോ. നാം വീണ്ടും അരസികന്മാരായി തുടരും. ആദരാഞ്ജലികള്‍ വലിയ തിരുമേനി…..

Related Articles

Back to top button