InternationalLatest

ഫിന്‍ലാന്‍ഡ് കോണ്‍സുല്‍ ജനറല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : ഇന്ത്യയിലെ ഫിന്‍ലാന്‍ഡ് കോണ്‍സുല്‍ ജനറല്‍ ഹിസ് എക്സലന്‍സി എറിക് അഫ് ഹാള്‍സ്റ്റോം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആശ്രമത്തിലെത്തിയ കോണ്‍സുല്‍ ജനറലിനെ ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ചുമതലക്കാര്‍ ചേര്‍ന്ന് താമര പൂവ് നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് പ്രാര്‍ത്ഥനാലയം വഴി പര്‍ണശാലയിലെത്തി പുഷ്പ സമര്‍പ്പണം നടത്തി. സഹകരണ മന്ദിരത്തിലെത്തി ഗുരുവിന്റെ ഛായാചിത്രത്തെ വണങ്ങിയ അദ്ദേഹം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ചുമതലക്കാരോട് ആശ്രമ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. ടെക്നോ പാര്‍ക്കിലെ ട്രാന്‍വന്‍കൂര്‍ ഹാളില്‍ നടക്കുന്ന ഇന്തോ ഫിന്‍ലാന്‍ഡ് ട്രേഡ് ഫെയറില്‍ പങ്കെടുക്കാനാണ് കോണ്‍സുല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്റ്റോം എത്തിയത്.

Related Articles

Back to top button