യാത്രാ വിലക്ക് നീട്ടി യു.എ.ഇ

യാത്രാ വിലക്ക് നീട്ടി യു.എ.ഇ

യാത്രാ വിലക്ക് നീട്ടി യു.എ.ഇ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പോയിട്ടില്ലെന്ന് ബോധിപ്പിക്കണം. എന്നുവരെയാണ് വിലക്കെന്ന് വ്യക്തമാക്കിയിട്ടില്ല. ചരക്കു വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ഇന്ത്യയിലെ യു.എ.ഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസ് വിമാന യാത്രികര്‍, ഗോള്‍ഡന്‍ റസിഡന്‍സ് പാസുള്ളവര്‍ തുടങ്ങിയവര്‍ക്ക് വരാന്‍ തടസമില്ല. വന്നിറങ്ങുമ്പോള്‍,48 മണിക്കൂര്‍ മുമ്പ് നല്‍കിയ സാമ്പിളിന്റെ അംഗീകൃത ലാബില്‍ നിന്നുള്ള ആര്‍ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

Related post