KeralaLatest

ഒരു ജീവിതം മുഴുവന്‍ തൊഴിലാളി, കര്‍ഷക സമൂഹത്തിനായി ഉഴിഞ്ഞുവെച്ച വ്യക്തിത്വം’; ഇപി ജയരാജന്‍

“Manju”

തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുശോചന അറിയിച്ച്‌ ഇപി ജയരാജന്‍. ഒരു ജീവിതം മുഴുവന്‍ തൊഴിലാളി – കര്‍ഷക സമൂഹത്തിനായി ഉഴിഞ്ഞുവെച്ച ഉന്നതവ്യക്തിത്വമായിരുന്നു കെ ആര്‍ ഗൗരിയമ്മയെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
എല്ലാ പ്രതികൂല സാഹചര്യങ്ങളും പൊലീസ് ഭീകരതയും നേരിട്ടാണ് രാഷട്രീയ രംഗത്ത് ഗൗരിയമ്മ മുന്നോട്ടുവന്നത്. ഏതു ഘട്ടത്തിലും സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എക്കാലവും കേരളത്തിന്റെ വിപ്ലവ തേജസ്സായി നിലകൊള്ളുന്ന ശ്രഷ്ഠ വ്യക്തിത്വത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഒരു ജീവിതം മുഴുവന്‍ തൊഴിലാളി – കര്‍ഷക സമൂഹത്തിനായി ഉഴിഞ്ഞുവെച്ച ഉന്നതവ്യക്തിത്വമായിരുന്നു കെ ആര്‍ ഗൗരിയമ്മ. ചെറിയ പ്രായത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായ ഗൗരിയമ്മ അര്‍പ്പിതമനോഭാവത്തോടെ ജനങ്ങള്‍ക്കും നാടിനും വേണ്ടി പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ സാമൂഹികമായി ഏറെ പിന്നോക്കമായിരുന്ന കാലഘട്ടത്തില്‍ പൊതുരംഗത്ത് സജീവമാകാന്‍ തയ്യാറായ ധീരവനിതയാണ്.
എല്ലാ പ്രതികൂല സാഹചര്യങ്ങളും പൊലീസ് ഭീകരതയും നേരിട്ടാണ് അവര്‍ മുന്നോട്ടു വന്നത്. ഏതു ഘട്ടത്തിലും സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എക്കാലവും കേരളത്തിന്റെ വിപ്ലവ തേജസ്സായി നിലകൊള്ളുന്ന ശ്രഷ്ഠ വ്യക്തിത്വത്തിന് ആദരാഞ്ജലികള്‍.

Related Articles

Back to top button