InternationalLatest

കര്‍ഫ്യൂ ലംഘനം ; ഉടമക്കൊപ്പം നായ്ക്കുട്ടിയും അറസ്റ്റില്‍

“Manju”

ഇന്ദോര്‍: കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്​ ഉടമക്കൊപ്പം നായയും അറസ്റ്റില്‍. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ പലേസിയ പ്രദേശത്താണ്​ സംഭവം.കോവിഡ് പ്രതിരോധ നിയമം നിലനില്‍ക്കെ കര്‍ഫ്യൂ ലംഘിച്ച്‌​ ഉടമസ്​ഥന്‍ നായ്​ക്കൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്നു. അതേസമയം, സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ സംഘം ഇയാളെ പിടികൂടി. ബിസിനസുകാരനായ ഇയാള്‍ നായയെ നടത്തിക്കാന്‍ ഇറങ്ങിയതാണെന്നായിരുന്നു നല്‍കിയ വിശദീകരണം.

തുടര്‍ന്ന്​ പൊലീസ്​ ഉടമയെയും നായ്​യെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടമക്കൊപ്പം നായ്​യെയും അറസ്റ്റ്​ ചെയ്​ത്​ ജയിലിലടച്ചതായാണ്​ വിവരം. അതേസമയം ആരോപണം പൊലീസ്​ നിഷേധിച്ചു. നായയെയും ഉടമയെയും അറസ്റ്റ്​ ചെയ്​തതിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ സ്​റ്റേഷന്​ പുറത്ത്​ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button