IndiaLatest

ആന്ധ്രാപ്രദേശില്‍ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട്

“Manju”

ആന്ധ്രാപ്രദേശില്‍ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് വൈഎസ്‌ആര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി. 11 പേര്‍ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 പേര്‍ പുതുമുഖങ്ങളും.പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.31 നാണ് സെക്രട്ടറിയേറ്റില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡി, ബോത്സ സത്യനാരായണ, ബുഗ്ഗാന രാജേന്ദ്രനാഥ് റെഡ്ഡി, പിനൈപ് വിശ്വരൂപ്, ശ്രീനിവാസ വേണുഗോപാല കൃഷ്ണ, ഗുമ്മനൂര്‍ ജയറാം, സീധിരി അപ്പാല രാജു, അഡിമൂലപു സുരേഷ്, കെ നാരായണസ്വാമി, അംസാദ് ബാഷ, തനേതി വനീത എന്നിവരാണ് മന്ത്രിസഭയിലെ പഴയ മുഖങ്ങള്‍. 2024 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ജഗന്‍മോഹന്‍ റെഡ്ഡി മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തിയത്.

Related Articles

Back to top button