IndiaKeralaLatest

നടി ആന്‍ഡ്രിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

തമിഴകത്തിന്റെയും മലയാളിയുടെയും പ്രിയങ്കരിയായ ആന്‍ഡ്രിയ ജെറമിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ കണ്ടെത്തിയതോടെ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്താല്‍ ക്വാറന്റൈനിലാണെന്നും താരം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് തനിക്ക് കൊവിഡ് പോസ്റ്റീവായതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
‘താന്‍ രോഗബാധിതയായിരുന്നതിനാലും രാജ്യം ഇത്തരമൊരു അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ എന്ത് പറയണമെന്ന് അറിയാത്തതിനാലും സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.’ അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗായികയായി ജനശ്രദ്ധ നേടിയ ആന്‍ഡ്രിയ പിയാനോ വായിച്ചുകൊണ്ട് പാട്ട് പാടുന്നതും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ കാണാം. എന്ത് പറയണമെന്ന് അറിയാത്ത സാഹചര്യത്തില്‍ എന്റെ ഹൃദയത്തിനുള്ളില്‍ നിന്ന് ഒരു ഗാനം ആലപിക്കുകയാണന്നും ആന്‍ഡ്രിയ പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

Related Articles

Back to top button