IndiaLatest

100 ദിവസത്തിനുള്ളില്‍ 10,000 ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കും

“Manju”

ലക്‌നൗ: രണ്ടാം തവണ തുടര്‍ച്ചയായി ഭരണത്തിലെത്തിയ യോഗി ആദിത്യനാഥ് ആദ്യ 100 ദിനം യുവജനങ്ങള്‍ക്കായി നീക്കിവയ്‌ക്കുന്നു. സംസ്ഥാനത്തെ പതിനായിരം യുവാക്കള്‍ക്ക് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ജോലി ഉറപ്പാക്കുന്ന പദ്ധതിയ്‌ക്കാണ് രൂപം നല്‍കിയതെന്ന് ഉത്തര്‍പ്രദേശ് യുവജന ക്ഷേമ വകുപ്പ് അറിയിച്ചു.

യുവാക്കള്‍ക്ക് സര്‍ക്കാര്‍ വകുപ്പിലേയ്‌ക്കാണ് നിയമനം നല്‍കുന്നത്. നിലവിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി , വരുന്ന 100 ദിവസത്തിനകം 10,000 യുവാക്കള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ യുവജനക്ഷേമകാര്യത്തില്‍ പ്രതിജ്ഞാ ബദ്ധമാണ്. നിലവില്‍ യോഗ്യതയുള്ള യുവാക്കളെ സര്‍ക്കാര്‍ വകുപ്പിലേയ്‌ക്ക് എടുക്കും. അവര്‍ അപേക്ഷിച്ചിരിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ജോലികളിലേയ്‌ക്കു തന്നെയാണ് പ്രവേശിപ്പിക്കുക. സംസ്ഥാന പിഎസ്സി സംവിധാനത്തിലെ ഒഴിവുകള്‍ നികത്താനുള്ള നടപടി ആയി എന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

Related Articles

Back to top button