KeralaKozhikodeLatest

വടകര കല്ലാച്ചിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ കത്തിച്ചു

“Manju”

 

വടകര : വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ കത്തിച്ചു. കല്ലാച്ചിക്കടുത്ത് ഈയ്യങ്കോടാണ് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചത്. പീറ്റ പൊയില്‍ സുമേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ ബൈക്കുകളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ സുമേഷ് രണ്ട് ദിവസം മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍റിലാണ്.പോര്‍ച്ചില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളും പൂര്‍ണമായി കത്തി നശിച്ചു. നാദാപുരം എസ് ഐ പി എം സുനില്‍കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button