IndiaKeralaLatest

തദ്ദേശ്ശ പ്രതിനിധികളുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ്ശ പ്രതിനിധികളുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.  വീഡിയോ കോണ്ഫറൻസ് വഴി നാളെ രാവിലെ 11 മണിക്കാണ് യോഗം. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുകയാണ്. ഇന്നലെയും 40 ,000 തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
എന്നാല്‍ നിയന്ത്രണങ്ങള്‍ വേണ്ടവിധം ഫലം ചെയ്തതിനാലാണ് നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയാന്‍ എന്തൊക്കെ ചെയ്യണമെന്ന് എന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളുടെ യോഗം വിളിച്ചത്.

Related Articles

Back to top button