KeralaLatest

ജീവിതം സ്വയം ചിട്ടപ്പെടുത്താൻ കുങ്ഫു വിന് കഴിയും – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : കുങ്ഫു മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ആയോധനകലയാണെന്നും ഇത് പഠിക്കുന്ന കുട്ടികള്‍ക്ക് ജീവിതം സ്വയം ചിട്ടപ്പെടുത്തുവാൻ കഴിയുമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജീവിത വിജയം നേടിയവര്‍ സ്വയം സ്വാംശീകരിച്ച് അടുക്കും ചിട്ടയുമായി ജീവിതത്തെ ക്രമപ്പെടുത്തിയവരാണ്. കുങ്ഫു പോലെയുള്ള ആയോധനകലകള്‍ എല്ലാവരും പരിശീലിക്കണമെന്നും ഇന്നത്തെ ജീവിതചര്യരോഗങ്ങളെ ഒരുപരിധിവരെ തടയുവാനും ശാരീരിക ക്ഷമത നിലനിര്‍ത്തുവാനും ഇത് അനിവാര്യമാണെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഡോ.വീരഭദ്രൻ ഷാവോലിന്‍ കുങ്ഫു ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് ബെല്‍റ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ജൂനിയര്‍ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് വെള്ളിയാഴ്ച (11-11-2022) വൈകിട്ട് 8 മണിക്ക് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ബെല്‍റ്റ് വിതരണം ചെയ്തത്. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഇൻചാര്‍ജ് ഡോ. പി. ഹരിഹരൻ, ഷാവോലിൻ കുങ്ഫു ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി. മറ്റ് വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കുന്നത് ഡോ.വീരഭദ്രൻസ് ഷാവോലിൻ കുങ്ഫു ഫിസിക്കല്‍ മെഡിസിൻ & മാര്‍ഷ്യല്‍ ആര്‍ട്സ് ആണ്.

 

 

Related Articles

Back to top button