KeralaLatest

പ്രണവിന് ജോലി ഉറപ്പുനൽകി എം.എ. യൂസഫലി

“Manju”

പാലക്കാട്: ഭിന്നശേഷിക്കാരനായ ആലത്തൂർ അരങ്ങാട്ടുപറമ്പ് എം.ബി. പ്രണവിന് പാലക്കാട് ലുലുമാളിൽ ജോലി വാഗ്‌ദാനം ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ്, മാൾ ഉദ്ഘാടനവേളയിൽ യൂസഫലിയെ കണ്ട്, താൻ കാലുകൊണ്ടു വരച്ച അദ്ദേഹത്തിന്റെ ചിത്രം കൈമാറിയിരുന്നു. യൂസഫലിക്കൊപ്പം പ്രണവ് സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടെ പ്രണവ് പൊട്ടിക്കരഞ്ഞു. കാരണമന്വേഷിച്ചപ്പോൾ തനിക്കൊരു ജോലിയില്ലാത്തതിന്റെ പ്രയാസം പ്രണവ് യൂസഫലിയെ അറിയിച്ചു.

എന്തുജോലിയാണ് ചെയ്യുകയെന്നു ചോദിച്ചപ്പോൾ എന്തുജോലിയും ചെയ്യാമെന്നു മറുപടി പറഞ്ഞു. പ്രണവിന് എന്താണു ചെയ്യാൻ പറ്റുകയെന്നു നോക്കി ഇവിടെ ജോലി നൽകണമെന്ന് മാൾ സി.ഒ.ഒ. രജിത്ത് രാധാകൃഷ്ണന് അപ്പോൾത്തന്നെ യൂസഫലി നിർദേശം നൽകി. ജോലി വാഗ്‌ദാനം ലഭിച്ച സന്തോഷത്തോടെയാണ് പ്രണവ് മടങ്ങിയത്.

Related Articles

Back to top button