IndiaLatest

വാക്സിന്‍ കയറ്റുമതി നയത്തില്‍ വീഴ്‌ച

“Manju”

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്സീന്‍ കയറ്റുമതി നയത്തില്‍ പോരായ്മ സംഭവിച്ചതായി റിപ്പോര്‍ട്ട്. വാക്സീന്‍ കയറ്റി അയച്ചത് ഇന്ത്യയേക്കാള്‍ രോഗ വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാക്സീന്‍ ലഭിച്ച 88 രാജ്യങ്ങളില്‍ 64 രാജ്യങ്ങളിലും രോഗ വ്യാപനനിരക്ക് ഇന്ത്യയേക്കാള്‍ കുറവായിരുന്നതായി കണ്ടെത്തി. രാജ്യത്ത് വാക്സീന്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കയറ്റുമതി നിര്‍ത്തണമെന്ന് ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേര്‍ കൂടി കൊവിഡ് പോസിറ്റിവായി . 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . 37,36,648 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്.

Related Articles

Back to top button