KeralaLatest

എം.പി. ഡീൻ കുര്യാക്കോസ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് മന്ത്രി എം എം മണി.

“Manju”

ജയപ്രകാശ്

എം.പി. ഡീൻ കുര്യാക്കോസ് നടത്തുന്ന സത്യാഗ്രഹം രാഷ്ട്രീയ മുതലെടുപ്പിനായാണെന്ന് മന്ത്രി എം എം മണി ആരോപിച്ചു.

വയറോളജി ലാബ് തുടങ്ങാൻ തടസങ്ങൾ ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. അവശ്യമായ ഉപകരങ്ങൾ ലഭ്യമാക്കാൻ താമസം നേരിടും.എം.എൽ.എ മാരും എം.പിയും
ഒരുമിച്ച് കളക്ട്രേറ്റിൽ ചർച്ച ചെയ്ത കാര്യമാണ് ,എന്നിട്ടും പിറ്റേന്ന് അദ്ദേഹം സമരം നടത്തുന്നത് എന്തിനാന്ന് അറിയില്ലന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ആവശ്യമായ ധനസഹായം കേന്ദ്രം അനുവദിച്ചില്ലന്നും എം.എം.മണി കുറ്റപ്പെടുത്തി.
കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ ലോക രാഷ്ട്രങ്ങളെല്ലാം അംഗീകരിച്ചു

പ്രതിപക്ഷ നേതാവ് പറഞ്ഞത് അമേരിക്കൻ മോഡൽ പ്രതിരോധ പ്രവർത്തനമാണ് വേണ്ടത് എന്നാണ് .എങ്കിൽ സംഗതി കുഴപ്പമായേനെ വെ ളി രാജ്യങ്ങളിൽ രാഷ്ട്രത്തലവൻമാർക്കു പോലും രക്ഷയുണ്ടാവില്ല എന്നും ഒരുമിച്ചുള്ള പ്രവർത്തനമാണ് വേണ്ടത് എന്നും കോർപ്പറേറ്റുകളുടെ കോടികൾ എഴുതിതള്ളുമ്പോൾ അതിലൊരു അംശം നമ്മുക്ക് തരാൻ കേന്ദ്രം തയ്യാറായാൽ മതിയായിരുന്നു എന്നും  എം.എം.മണി പറഞ്ഞു

Related Articles

Leave a Reply

Back to top button