IndiaSports

ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം കോച്ചാകും;  ഡബ്ല്യു. വി. രാമന്‍

“Manju”

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് അധികം താമസിയാതെ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകുമെന്ന് വനിതാ ക്രിക്കറ്റ് ടീം മുന്‍ കോച്ച് ഡബ്ല്യു. വി. രാമന്‍. അതിനുള്ള സമയം മാത്രമെ അറിയേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ദ്രാവിഡ് തയ്യാറായാല്‍ പെട്ടെന്ന് തന്നെ ഇത് ഫലത്തില്‍ വരുമെന്നും രാമന്‍ പറഞ്ഞു. നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്.

ഇന്ത്യന്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന് നേരത്തെ തന്നെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

2015 മുതല്‍ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട് ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ 2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും 10000 ത്തിലേറെ റണ്‍സ് നേടിയ ദ്രാവിഡ് ഇന്ത്യയുടെ വന്‍മതില്‍ എന്നാണറിയപ്പെടുന്നത്.

നിലവില്‍ രവി ശാസ്ത്രിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി അടുത്ത ബന്ധമാണ് ശാസ്ത്രിക്കുള്ളത്.

Related Articles

Back to top button