India

പലസ്തീന് വീണ്ടും സഹായം എത്തിക്കുമെന്ന് ഇന്ത്യ; രണ്ടാം ഘട്ട വാക്‌സിൻ അയയ്ക്കാനൊരുങ്ങുന്നു

“Manju”

പലസ്തീന് വീണ്ടും സഹായം എത്തിക്കുമെന്ന് ഇന്ത്യ; രണ്ടാം ഘട്ട വാക്‌സിൻ അയയ്ക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: പലസ്തീന്റെ ആരോഗ്യരംഗത്തെ പ്രതിസന്ധിപരിഹരിക്കാൻ പരിശ്രമങ്ങളുമായി വീണ്ടും ഇന്ത്യ രംഗത്ത്. കൊറോണ വാക്‌സിൻ വിതരണത്തിലാണ് ഇന്ത്യ വീണ്ടും സഹായം നൽകുന്നത്. രണ്ടാം ബാച്ച് വാക്‌സിൻ ഇന്ത്യ പലസ്തീനിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് പലസ്തീൻ നേരിടുന്നത്. നിരന്തരം അതിർത്തി സംഘർഷ ങ്ങൾ നേരിടുന്ന ഗാസയിലെ അടക്കം സാധാരണക്കാർ അനുഭവിക്കുന്നത് കൊടും യാതനകളാണ്. ഇത്തരം സാഹചര്യത്തിൽ പലസ്തീന് മനുഷ്യത്വപരമായ സഹായം നൽകാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന് യു.എൻ.സുരക്ഷാകൗൺസിലിലെ ഇന്ത്യയുടെ ഉപ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.

നമ്മൾ പലസ്തീന് രണ്ടാം ഘട്ട കൊറോണ വാക്‌സിൻ എത്തിക്കുകയാണ്.ഗാസയടക്കമുള്ള പ്രദേശത്ത് വാക്‌സിനെത്തുമെന്ന് ഉറപ്പുവരുത്താൻ ഐക്യരാഷ്ട്രസഭയുടെ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. ആഗോളതലത്തിൽ വാക്‌സിൻ വിതരണത്തിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ട്. അത് മാറണം എന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. ആരോഗ്യമേഖലയിൽ വാക്‌സിന് പുറമേ ജീവൻരക്ഷാ മരുന്നുകളും പലസ്തീന് വിതരണം ചെയ്യുന്ന പ്രവർത്തനം ഇന്ത്യ തുടരുകയാണെന്നും നാഗരാജ് നായിഡും വ്യക്തമാക്കി.

പലസ്തീനുമായി ഇന്ത്യയ്ക്ക് ദീർഘകാലത്തെ സുഹൃദ്ബന്ധമാണുള്ളത്. ഇസ്രയേലുമായി നൂറ്റാണ്ടുകളുടെ ബന്ധവും. എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം പരിഹരിക്ക പ്പെടുമെന്നാണ് ഇന്ത്യ കരുതുന്നത്. അതിന് ഐക്യരാഷ്ട്രസഭയുടെ സമാധാന നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ. അതിനായി എല്ലാ സഹായവും ഇന്ത്യ നൽകുമെന്നും നായിഡു പറഞ്ഞു.

Related Articles

Back to top button