IndiaKeralaLatest

നടനും മാധ്യമ പ്രവര്‍ത്തകനുമായ ടിഎന്‍ആര്‍ കോവിഡ് ബാധിച്ചു മരിച്ചു

“Manju”

Malayalam News - നടനും മാധ്യമ പ്രവർത്തകനുമായ ടിഎൻആർ കോവിഡ് ബാധിച്ച് മരിച്ചു  | Actor TNR passes away due to COVID-19 | News18 Kerala, Film Latest  Malayalam News | ലേറ്റസ്റ്റ് മലയാളം ...

ഹൈദരാബാദ്: നടനും മാധ്യമപ്രവര്‍ത്തകനുമായ ടിഎന്‍ആര്‍ (തുമ്മല നരസിംഹ റെഡ്ഡി) കോവിഡ് ബാധിച്ചു മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മഹേഷിന്റെ പ്രതികാര’ത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’, എന്ന ചിത്രത്തില്‍ ടിഎന്‍ആറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഹിറ്റ്, ഫലക്നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ സിനിമകളും ഫ്രാങ്ക്ലി വിത്ത് ടിഎന്‍ആര്‍’ എന്ന യുട്യൂബ് ഷോയും ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

തങ്ങളുടെ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗം തെലുങ്ക് സിനിമാലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ‘ടിഎന്‍ആറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. അതിനുവേണ്ടി നടത്തുന്ന പഠനങ്ങളും അതിഥികളെക്കൊണ്ട് അവരുടെ മനസിലുള്ളത് പറയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും മികച്ചതായിരുന്നു. ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിനെ മറികടക്കാനുള്ള കരുത്തുണ്ടാവട്ടെ’, നടന്‍ നാനി ട്വീറ്റ് ചെയ്തു.

 

Related Articles

Back to top button