InternationalLatest

സഞ്ചരിക്കുന്ന വീട് ഒരുക്കി യാത്രാപ്രിയരായ ദമ്പതികള്‍

“Manju”

ലോകത്തിലെ തന്നെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഒരു വീടിന്റെ വിശേഷങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ കൗതുകം നിറച്ചു കൊണ്ടിരിക്കുകയാണ്. അലക്‌സിസ്- ക്രിസ്റ്റിയന്‍ ദമ്പതികളുടെ ഈ വീട് സഞ്ചരിച്ചത് ഏകദേശം 7200 കിലോ മീറ്ററാണ്.

യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും ഇത്തരത്തില്‍ സഞ്ചരിക്കുന്ന ഒരു വീട് ഒരുക്കിയത്. അമേരിക്കയിലെ 36 സംസ്ഥാനങ്ങളും കാനഡിയയിലെ ഒരു പ്രൊവിന്‍സുമെല്ലാം ഈ വീടിനൊപ്പം ദമ്പതികള്‍ ഇതിനോടകം സഞ്ചരിച്ച്‌ തീര്‍ത്തിട്ടുണ്ട്. ഒരു വാനിനോട് ചേര്‍ന്നാണ് വീട് ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്.

സഞ്ചരിക്കുന്ന വീടാണെങ്കിലും ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുമുണ്ട്. 130 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ക്രിസ്റ്റ്യനാണ് വീട് രൂപകല്‍പന ചെയ്തതും നിര്‍മ്മിച്ചതും. ലിവിങ് റൂം, കിച്ചണ്‍, സിറ്റ് ഔട്ട് മാത്രമല്ല, മകനായി ഒരു കൊച്ചു മുറിയും ഈ വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.എന്തായാലും ഈ വീട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം ആവുകയാണ്.

Related Articles

Back to top button