International

വാക്സിന്‍: ദരിദ്ര രാജ്യങ്ങൾ അവഗണനയിൽ

“Manju”

ജനീവ: വാക്സിന്‍ വിതരണത്തില്‍ സഹകരിക്കാത്ത ലോകരാജ്യങ്ങള്‍ക്ക് ഡബ്ലു.എച്ച്.ഒ മേധാവിയുടെ അതിരൂക്ഷ വിമര്‍ശനം. ആഗോളതലത്തിലെ ജനസംഖ്യയില്‍ 53 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങളാണ് 83 ശതമാനം വാക്സിനും കൈവശം വച്ചിരിക്കുന്നതെന്ന് ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസിസ് കുറ്റപ്പെടുത്തി. കൊറോണയുടെ ആദ്യഘട്ടം മുതല്‍ വാക്സിന്‍ ലഭ്യത ലോകത്തെ എല്ലാവരിലും ഉറപ്പാക്കണമെന്ന ധാരണ ലോകരാജ്യങ്ങള്‍ ചെവിക്കൊള്ളത്താതിനെ ടെഡ്രോസ് വിമര്‍ശിച്ചു.

വിപത്ത് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുകയാണ്. ദരിദ്രരാജ്യങ്ങള്‍ ആരോഗ്യപരമായും മറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയാലും കഷ്ടപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ വാക്സിന് നയം പുനപ്പരിശോധിക്കണമെന്നും ടെഡ്രോസ് പറഞ്ഞു. ഇന്ന നിലവില് വെറും 17 ശതമാനം വാക്സിന്‍ 50 ശതമാനത്തോടടുത്ത ജനത എങ്ങനെ ഉപയോഗിക്കും എന്നും ടെഡ്രോസ് ചോദിച്ചു.

പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുന്നിടത്ത് മാത്രമേ വാക്സിന്‍ വിതരണവും കാര്യക്ഷമമായി നടക്കുകയുള്ളു. ഈ വിഷയത്തിലും ദരിദ്രരാജ്യങ്ങള്‍ ഏറെ പിന്നിലാണെ ന്നതും ടെഡ്രോസ് ചൂണ്ടിക്കാട്ടി. ജനിതകമാറ്റം വ്ന്ന വൈറസ് രാജ്യങ്ങളുടെ സാമ്പത്തിക നിലനോക്കിയല്ല പടര്‍ന്നിരിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും ലോകരാജ്യങ്ങള്‍ മനുഷ്യത്വപരമായ നയം സ്വീകരിക്കണമെന്നും ടെഡ്രോസ് സൂചിപ്പിച്ചു.

 

Related Articles

Check Also
Close
Back to top button