InternationalLatest

രാത്രി എട്ട് മണിക്കുശേഷവും മാളുകള്‍ തുറക്കാന്‍ അനുമതി വേണം

“Manju”

കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വേണ്ടി കുവൈറ്റില്‍ രാത്രി എട്ട് മണിക്കു ശേഷവും കോംപ്ലക്‌സുകളും മറ്റ് ഔട്ട്‌ലെറ്റുകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി എട്ട് മണിക്ക് തന്നെ ഇവ അടയ്ക്കണമെന്നുള്ള തീരുമാനം യുക്തിരഹിതമാണെന്നാണ് എംപിമാര്‍ അടക്കമുള്ളവരുടെ വിമര്‍ശനം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി എന്നിരിക്കെ ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം. വൈറസ് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനൊപ്പം ജീവിക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും, സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ അത്തരം നടപടികള്‍ അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button