InternationalLatest

കോവിഡ് വീണ്ടും വരാം, ചെയ്യാനുള്ളത് ഒരേഒരു കാര്യം:

“Manju”

രജിലേഷ് കെ.എം.

വുഹാന്‍ : കൊവിഡ് വെെറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് ചെെനയിലെ ശാസ്ത്രജ്ഞർ. ദീർഘകാലം ഈ അണുബാധ ഉണ്ടാകുമെന്നും കാലാവസ്ഥ അനുസരിച്ച് പകർച്ച വ്യാധിപോലെ പടരുന്നതാണെന്നും ഇവർ വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 300,000 മുതൽ 650,000 ആളുകൾ വരെ കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടാകുന്ന പകർച്ചവ്യാധി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

ഒരു മഹാമാരിയായി ഇത് മനുഷ്യരെ ചുറ്റിപ്പറ്റി കൂടുമെന്നും കാലാനുസൃതമായി മനുഷ്യ ശരീരത്തിൽ നിലനിൽക്കുന്ന ഒരു പകർച്ചവ്യാധി ആകാൻ സാദ്ധ്യതയുണ്ടെന്നും ചെെനയിലെ അപ്പെക്സ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ പത്തോജൻ ബയോളജി ഡയറക്ടർ ജിൻ ക്വി പറഞ്ഞു. പുതിയ കൊവിഡ് വെെറസ് ശെെത്യകാലത്തടക്കം പകരുമെന്നും യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അലർജി ആന്റ് ഇൻഫക്ഷൻ ഡിസീസസ് ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദ്ധരുമടക്കം അഭിപ്രായപ്പെടുന്നു.

സാർസ് -കൊവ് 2 നിലനിൽക്കുമെന്ന് ഇന്ത്യയിലെ പൊതുജനനാരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. വെെറസ് എന്താലും ഇവിടത്തന്നെയുണ്ടാകും. സംക്രമണ നിരക്ക് വളരെ കൂടുതലാണ്. രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ് പടരുന്നുണ്ട്. ഇത്തരത്തിൽ പടരുമ്പോൾ രോഗനിർണയം നടത്തുന്നതിൽ പരിമിതിയുണ്ടാകും. എല്ലാവരും സ്വയം സംരക്ഷണത്തിൽ ഏർപ്പെടേണ്ടതാണ്. രോഗലക്ഷമങ്ങളില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നതിനാൽ എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്തൽ ബുദ്ധിമുട്ടാവുന്നു. ഇത് ഒരു നീണ്ട കാലയളവിൽ സമൂഹത്തിൽ നിലനിൽക്കും.-ഗാന്ധി നഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെൽത്ത് ഡയറക്ടർ ഡോ.ദിലീപ് മവാലങ്കർ പറയുന്നു.

44% ലക്ഷണങ്ങലില്ലാതെയാണ് പടരുന്നത്. ഏപ്രിൽ 15ന് നേച്ചറൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മറ്റ് കൊവിഡ് വെെറസുകളെക്കാൾ സാർസ് കൊവിഡ് എന്തുകൊണ്ട് വേഗത്തിൽ പടരുന്ന് എന്ന് വ്യക്തമാക്കുന്നുണ്ട്. സാർസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായി ശ്വസന തകരാറ് സംഭവിക്കുകയും ചെയ്യുന്നു. പിന്നീട് ഐസൊലേറ്റ് ചെയ്യുന്നു. ഇവ രണ്ടും രണ്ട് തരം വെെറസുകളാണ്. ഒന്ന് സാർസ് -കൊവ് 2,​ മറ്റൊന്ന് സാർസ് -കൊവ്. സ്വഭാവങ്ങളും വ്യത്യാസമുണ്ട്.

സാർസിൽ ശ്വാസ കോശ അണുബാധ മാത്രമാണ് ഉണ്ടാകുന്നത്. എന്നാൽ സാർസ് 2 കൊവ് ശ്വാസകോശത്തിന് മുകളിൽ നിന്നും ആരംഭിക്കുന്നതിനാൽ സംസാരിക്കുമ്പോഴും ഉമിനീരിലൂടെയും രോഗം പകരാം. ദ്രാവകരൂപത്തിലും വെെറസ് കാണാം. സാർസിന്റെ കാര്യത്തിൽ വിമാനത്താവളത്തിലെ സ്ക്രീനിംഗ് ഉചിതമായിരുന്നു. എന്നാൽ സാർസ് കൊവ് 2 അനുയോജ്യമല്ലെന്ന് മുതിർന്ന വെെറോളജിസ്റ്റും ഡോ.ജേക്കബ് ജോൺ പറഞ്ഞു.

സാർസ് കൊവ്2 ലക്ഷണത്തിന്റെ തുടക്കത്തിൽത്തന്നെ ചുമയിലൂടെ വെെറസ് പുറന്തള്ളുന്നുണ്ട്. ഇത് മറ്റുള്ള വരിലേക്ക് പെട്ടെന്ന് പകരും. പ്രതിരോധ ശേഷി ഇല്ലാത്ത ആളുകളെ കൂടുതൽ ബാധിക്കും. ദീർഘനാൾ പ്രതിരോധ ശേഷി നൽകുന്ന വാക്സിൻ ലഭിക്കുകയാണെങ്കിൽ ഒരുപക്ഷെ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

കൂടുതൽ കൊവിഡ് വെെറസ് കേസുകൾ റിപ്പോർട്ട് ചെയ്ത്ത ഡിസംബറിലും ഏപ്രിൽ മേയ് മാസങ്ങൾക്കിടയിലാണെന്നും ജനുവരി ഫെബ്രുവരിയിൽ പീക്ക് ചെയതെന്നും ഗവേഷകർ പറയപ്പെടുന്നു. സപ്തംബർ വരെയുള്ള കാലയളവിൽ 2.5 ശതമാനം കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നവംബറിൽ രണ്ടാമത്തെ സാദ്ധ്യതയുണ്ട്. മുമ്പ് സ്വീകരിച്ച നടപടികൾ രാജ്യങ്ങൾ അപ്പോഴേക്കും ഫലപ്രദമാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

Related Articles

Leave a Reply

Back to top button