IndiaLatest

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കി

“Manju”

‍‍ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യന്‍ എംബസി. എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കും.സൗമ്യയുടെ മൃതദേഹം ഇപ്പോള്‍ ടെല്‍ അവിവിലെ ഫോറന്‍സിക് ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Related Articles

Back to top button