IndiaLatest

2016ല്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

“Manju”

2016ല്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഏഴു വര്‍ഷത്തിനു ശേഷം കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് പോയ എ എന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് നിലവില്‍ ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റര്‍ അകലെ കണ്ടെത്തിയിരിക്കുന്നത്.

ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 2016 ജൂലൈ 22ന് രാവിലെ 8.30നാണ് വിമാനം ചെന്നൈ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്നത്. എന്നാല്‍ 9:12 ഓടെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ച്‌ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.

11.30ന് വിമാനം പോര്‍ട്ട്ബ്ലയറില്‍ ഇറങ്ങേണ്ടതായിരുന്നു. രാജ്യം അതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ രക്ഷാദൗത്യമാണ് വിമാനം കാണാതായതിന് പിന്നാലെ നടത്തിയത്. ഫലമില്ലാതായതോടെ 29 പേര്‍ മരിച്ചതായി കണക്കാക്കുകയായിരുന്നു.

Related Articles

Back to top button