IndiaLatest

വാക്​സിനുകള്‍ ഇന്ത്യയിലെത്തുന്നത്​ വൈകും

“Manju”

ന്യൂഡല്‍ഹി: യു.എസ്​ കോവിഡ്​ വാക്​സിനുകളായ ഫൈസറും മോഡേണയും ഇന്ത്യയില്‍ ഉടന്‍ എത്തില്ലെന്ന്​ റിപ്പോര്‍ട്ട് .2021ന്റെ മൂന്നാം പാദത്തില്‍ മാത്രമേ ഈ വാക്​സിനുകള്‍ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോള്‍ വെളിപ്പെടുത്തി .ഇതുമായി ബന്ധപ്പെട്ട് വിദേശ വാക്​സിന്‍ നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

കോവിഡ് വാക്​സിന്‍ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിര്‍മിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തം നിലക്ക്​ വാക്​സിന്‍ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോള്‍ അറിയിച്ചു .അതേസമയം, ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇന്ത്യന്‍ കമ്ബനിയുമായി ചേര്‍ന്ന്​ വാക്​സിന്‍ നിര്‍മാണം നടത്താന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് .സെറം ഇന്‍സ്​റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന്​ വാക്​സിന്‍ നിര്‍മാണം നടത്താനുള്ള സാധ്യതകളാണ്​ ജോണ്‍സണ്‍ & ജോണ്‍സണ്‍ പരിശോധിക്കുന്നത്​.

Related Articles

Back to top button