വയനാട്: വയനാട് മാനന്തവാടിയില്‍ കമ്മന കുരിശിങ്കലിനടുത്തുവച്ച് കാല്‍നടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കല്‍ സന്തോഷ്-സിജില ദമ്പതികളുടെ മകള്‍ മഗല്സ ആണ് മരിച്ചത്. മഗല്സ ആറാട്ടുത്തറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത് . പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. ഉടന്‍ തന്നെ പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Related Articles
Check Also
Close
-
കാസര്‍കോട് ജില്ലയില്‍ 13 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍May 30, 2020 12:50 PM