LatestThiruvananthapuram

മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം

“Manju”

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. അത്യാഹിത വിഭാഗത്തില്‍ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട് രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതല്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും അവസാനമാകുകയാണ്. അത്യാസന്ന നിലയിലെത്തുന്ന രോഗിയെ, വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് റെഡ് സോണ്‍ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുക.

രോഗിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സയാണ് അവിടെ നല്‍കുന്നത്. ഇതോടൊപ്പമുള്ള മെഡിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഏഴു കിടക്കകളും സര്‍ജിക്കല്‍ വിഭാഗത്തില്‍ ഒന്‍പത് കിടക്കകളുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയേറ്ററും ഡിജിറ്റല്‍ എക്സ്റേയും അതേ നിലയിലും അള്‍ട്രാസൗണ്ട് സ്കാനറുകളും ഡോപ്ളര്‍ സംവിധാനവും മൂന്നു സിടി സ്കാനറുകളും എം ആര്‍ ഐ സ്കാനും തൊട്ടു താഴെയുള്ള നിലയിലും സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button