Latest

ആഗോള ടെന്‍ഡര്‍ വഴി വാക്സീന്‍ വാങ്ങാന്‍ സര്‍ക്കാര്‍

“Manju”

കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം,സംസ്ഥാനങ്ങള്‍ക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് നിര്‍മ്മിക്കും. കേരളത്തിനുള്ള വാക്‌സിന്‍ വിഹിതവും വര്‍ദ്ധിപ്പിച്ചതായും കേന്ദ്രം അറിയിച്ചു.

Related Articles

Back to top button