KeralaLatestThiruvananthapuram

പൃഥിരാജിന്റെ മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്ന് ആക്ഷേപം

“Manju”

സിന്ധുമോൾ. ആർ

മകള്‍ അലംകൃതയുടെ പേരിലുള്ള ഒരു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരാധകരുടെ ശ്രദ്ധയില്‍പ്പെടുത്തി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. അല്ലി പൃഥ്വിരാജ് എന്ന പേരിലുള്ള പേജ് മാനേജ് ചെയ്യുന്നത് ചോര്‍ന്നാണെന്നാണ് ബയോയില്‍ കുറിച്ചിരിക്കുന്നത്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്.

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ പേജ് ഞങ്ങളല്ല കൈകാര്യം ചെയ്യുന്നത്.. ആറുവയസുകാരിയായ ഞങ്ങളുടെ മകള്‍ക്ക് സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമുണ്ടെന്നും തോന്നുന്നില്ല. പ്രായമെത്തുന്ന സമയത്ത് ഇതിനെക്കുറിച്ച്‌ അവള്‍ക്ക് തന്നെ സ്വയം തീരുമാനമെടുക്കാം.. അതുകൊണ്ട് ദയവ് ചെയ്ത് ഇതിന് ഇരയാകരുത്’ എന്നാണ് വ്യാജ അക്കൗണ്ട് ചിത്രം പങ്കുവച്ച്‌ പ്രിഥ്വിരാജും സുപ്രിയയും കുറിച്ചത്. ഇത്‌ നാണക്കേടാണെന്നും അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹാഷ്ടാഗില്‍ കുറിക്കുന്നുണ്ട്. ഒപ്പം കുട്ടികള്‍ കുട്ടികളായി തന്നെയിരിക്കട്ടെയെന്നും

വ്യക്തി ജീവിതം സംബന്ധിച്ച്‌ തീര്‍ത്തും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ആളാണ് പൃഥ്വിരാജ്. പ്രത്യേകിച്ചും മകളായ അലംകൃത യുടെ കാര്യത്തില്‍. മകളുടെ ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അങ്ങനെ പങ്കുവച്ചാലും പലതും മുഖം മനപൂര്‍വ്വമായി തന്നെ വ്യക്തമാക്കാത്ത ചിത്രങ്ങളും ആകും. ഇതിനിടെയാണ് ആറുവയസുകാരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് എത്തുന്നതും. അക്കൗണ്ടില്‍ പോസ്റ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആയിരത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് പൃഥ്വിയുടെയും സുപ്രിയയുടെയും പ്രതികരണം.

Related Articles

Back to top button