IndiaKeralaLatest

ഗ്രാമങ്ങളിലെ കോവിഡ്‌ പ്രതിരോധം: നിര്‍ദേശങ്ങളുമായി മോദി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്‌ വാക്‌സിനേഷന്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. കോവിഡ്‌ പരിശോധന, രോഗമുക്‌തിനിരക്ക്‌ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉന്നതോദ്യോഗസ്‌ഥര്‍ പ്രധാനമ്രന്തിയെ ധരിപ്പിച്ചു.
ഉയര്‍ന്ന ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായി പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്‌തമാക്കി. ഗ്രാമീണമേഖലകളില്‍ ആരോഗ്യസംവിധാനങ്ങളും വാക്‌സിേനഷനും ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകളും വര്‍ധിപ്പിക്കണം. സമ്മര്‍ദത്തിന്‌ അടിപ്പെടാതെ സംസ്‌ഥാനങ്ങള്‍ കോവിഡ്‌ കണക്കുകള്‍ സുതാര്യമായി പുറത്തുവിടണമെന്നും മോദി നിര്‍ദേശിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ 45-നുമേല്‍ പ്രായമുള്ളവരുെട വാക്‌സിനേഷന്‍ പുരോഗതി ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഭാവിയിലെ വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചെചയ്‌തു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനായി സംസ്‌ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മോദി ഉദ്യോഗസ്‌ഥരോടു നിര്‍ദേശിച്ചു. രോഗപ്രതിരോധപ്രവര്‍ത്തനത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കന്‍വാടി ജീവനക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം.
ഗ്രാമപ്രദേശങ്ങളിലെ ചികിത്സാസംവിധാനം വീടുകളിലെ ഐസൊലേഷന്‍ എന്നിവ സംബന്ധിച്ച്‌ ലളിതമായ ഭാഷയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. വീടുകളില്‍ ചെന്നുള്ള പരിശോധനയും നിരീക്ഷണവും ശക്‌തമാക്കണം. ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണം. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈകാര്യം ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കണം. ആരോഗ്യസംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വിതരണം സുഗമമാക്കണം.
ചില സംസ്‌ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ, കൂട്ടിയിട്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ഗൗരവമായെടുത്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ സ്‌ഥാപിച്ചതും ്രപവര്‍ത്തിപ്പിക്കുന്നതും സംബന്ധിച്ച്‌ അടിയന്തര ഓഡിറ്റ്‌ നടത്താന്‍ അദ്ദേഹം ഉത്തരവിട്ടു.

Related Articles

Back to top button