IndiaLatest

സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും വില കുറയും

“Manju”

gold nd silver price | സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഇടിഞ്ഞു; നിരക്ക് ഇങ്ങനെ  - Financialviews.in

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. സ്വര്‍ണ്ണക്കള്ളക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടെയും ഇറക്കുമതി നികുതി കുറച്ചത്. അസംസ്‌കൃത ചെമ്പിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

സോളാര്‍ വിളക്കുകള്‍ക്കുള്ള കസ്റ്റംസ് തീരുവ അഞ്ചു ശതമാനം കുറച്ചു. ചിലയിനം ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സുകളുടെ നികുതി 15 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. പരുത്തിയ്ക്ക് പത്ത് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തി. സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും വില കുറയും. വസ്ത്രങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ പാര്‍ട്ട്‌സിനും വില കുറയും. അതേസമയം ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സുകള്‍ക്ക് വിലകൂടും.

 

Related Articles

Back to top button