IndiaLatest

മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ രണ്ട് ആഴ്ച അവധിയെടുക്കാം

“Manju”

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ആഴ്ച അവധിയെടുക്കാം. മാതാപിതാക്കള്‍ക്ക് മാത്രമല്ല ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചാലും രണ്ട് ആഴ്ച അവധിയെടുക്കാവുന്നതാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാലും 20 ദിവസം അവധി ലഭിക്കും.

കോവിഡ് ബാധിച്ച്‌ 20 ദിവസത്തിനു ശേഷവും ആശുപത്രിയില്‍ തുടരേണ്ടി വന്നാല്‍ ആശുപത്രി രേഖകള്‍ നല്‍കിയാല്‍ 15 ദിവസം കൂടെ അധിക അവധി അനുവദിക്കും. കൊവിഡ് ബാധിച്ച വ്യക്തികളുമായി നേരിട്ട് ഇടപെട്ടവര്‍ക്ക് ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്നും അറിയിച്ചു. രോഗം ബാധിച്ച്‌ ക്വാറന്റൈനില്‍ ചെലവഴിക്കുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ ലഭിക്കും.

Related Articles

Back to top button